റിയാദ് - ലെവി ഇന്‍വോയ്‌സ് ഇളവ് പദ്ധതി പ്രയോജനപ്പെടുത്തിന് അര്‍ഹരായ സ്ഥാപനങ്ങളില്‍നിന്ന് ഈ മാസം പത്തൊമ്പതു മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിന് സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ക്ക് കാലാവധിയുണ്ടായിരിക്കണം. കൂടാതെ ഏറ്റവും ഒടുവിലെ 52 ആഴ്ചകളില്‍ പാലിച്ച സൗദിവല്‍ക്കരണ പ്രകാരം സ്ഥാപനങ്ങള്‍ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച വിഭാഗങ്ങളില്‍ പെട്ടിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ലെവി ഇന്‍വോയ്‌സ് തുക അടച്ച സ്ഥാപനങ്ങള്‍ മാത്രം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനൊപ്പം ബാങ്ക് അക്കൗണ്ട് നമ്പര്‍ കൂടി നല്‍കണം.
ലെവി ഇന്‍വോയ്‌സ് ഇളവ് പദ്ധതിക്കു വേണ്ടി 1,150 കോടി റിയാല്‍ നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യ മേഖലക്ക് ഉത്തേജനം നല്‍കുന്നതിന് 20,000 കോടി റിയാല്‍ നേരത്തെ നീക്കിവെച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പദ്ധതി. നേരത്തെ ലെവി ഇന്‍വോയ്‌സ് അടച്ച സ്ഥാപനങ്ങള്‍ക്ക് ഈയിനത്തിലെ തുക പൂര്‍ണമായും തിരിച്ചുനല്‍കും. ഇന്‍വോയ്‌സ് അടക്കാത്ത സ്ഥാപനങ്ങളെ 2018 വര്‍ഷത്തേക്കുള്ള ലെവി ഇന്‍വോയ്‌സ് അടക്കുന്നതില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും.