ആംസ്റ്റര്‍ഡാം - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ മൂന്നു തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡ് ഇന്ന് നോക്കൗട്ട് പോരാട്ടം ആരംഭിക്കുന്നു. അയാക്‌സുമായാണ് അവര്‍ കളിക്കേണ്ടത്. ടോട്ടനമും ബൊറൂഷ്യ ഡോര്‍ട്മുണ്ടും തമ്മിലാണ് ഇന്നത്തെ രണ്ടാമത്തെ പ്രി ക്വാര്‍ട്ടര്‍.
നിരവധി യുവപ്രതിഭകളുമായാണ് അയാക്‌സ് ചാമ്പ്യന്മാരെ നേരിടുക. മോശം തുടക്കത്തിനു ശേഷം റയല്‍ ഫോമിലെത്തിക്കഴിഞ്ഞു. ആംസ്റ്റര്‍ഡാമിലെ യോഹാന്‍ ക്രയ്ഫ് അരീനയില്‍ നടക്കുന്ന കളിയില്‍ ഫ്രെങ്കി ഡി ജോംഗ്, മത്തിസ് ഡിലൈറ്റ്, ഡോണി വാന്‍ഡീബീക്, ആന്ദ്രെ ഒനാന, കാസ്പര്‍ ഡോള്‍ബര്‍ഗ് തുടങ്ങി നിരവധി യുവതാരങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയേക്കും. ഗാരെത് ബെയ്ല്‍ ഒഴികെ റയലിലും സൂപ്പര്‍ സ്റ്റാറുകളില്ല. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെ താരങ്ങള്‍ക്ക് സാന്റിയാഗൊ സൊളാരി അവസരം നല്‍കുന്നുണ്ട്. മാര്‍ക്കോസ് ലോറന്റെ, ഡാനി സെബയോസ് എന്നീ യുവതാരങ്ങളും ടീമിലുണ്ട്.
്.