Sorry, you need to enable JavaScript to visit this website.

തെരുവോര  കച്ചവടത്തിന്  നിയന്ത്രണം

തിരുവനന്തപുരം- സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് ഓരോ നഗരപ്രദേശത്തും തെരുവോര കച്ചവടക്കാർക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകൾ ഒരുക്കേണ്ടതാണ്. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികൾ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്. 
നിയമപ്രകാരം രൂപീകരിക്കുന്ന ടൗൺ വെണ്ടിംഗ് കമ്മിറ്റികൾ യഥാർത്ഥ തെരുവോര കച്ചവടക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. നഗരസഭകളുടെ കീഴിൽ വരുന്ന ഈ കമ്മിറ്റികളിൽ തെരുവോര കച്ചവടക്കാർക്കും പ്രാതിനിധ്യമുണ്ടാകും. തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവർക്കാണ് സർട്ടിഫിക്കറ്റിന് അർഹത. മറ്റൊരിടത്തും കച്ചവടം ഉണ്ടാകാൻ പാടില്ല.

Latest News