കൊച്ചി- നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്ക് നുണപരിശോധന നടത്താമെന്ന് കോടതി. എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് സി.ബി.ഐക്ക് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. മണിയുടെ ഏഴ് സുഹൃത്തുക്കള്‍ക്ക് നുണപരിശോധന നടത്താനാണ് കോടതി അനുമതി നല്‍കിയത്.
മരണസമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവര്‍ ഫെബ്രുവരി എട്ടിന് കോടതിയില്‍ ഹാജരായി നുണപരിശോധനക്ക് വിധേയരാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സി.ബി.ഐക്ക് അനുമതി നല്‍കിയത്.
ചാലക്കുടിയിലെ ഫാം ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ മണി പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശരീരത്തില്‍ കീടനാശിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.