അല്‍ബാഹ - വിദേശ തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ വാദി ഫൈഖില്‍ മറിഞ്ഞ് നാലു പേര്‍ മരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേര്‍ വനിതകളാണ്. അല്‍ബാഹ യൂനിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കു കീഴിലെ തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍ പെട്ടത്.
റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. തകര്‍ന്ന വാനിനകത്ത് കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് അധികൃതരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.