മസ്കത്ത്- മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇനി രണ്ട് റിയാല്‍ ഈടാക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടണ്ട്.
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കുമായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. ഇവിടെങ്ങളില്‍ പത്ത് മിനിറ്റു വരെ ടെര്‍മിനലുകള്‍ക്ക് മുന്‍വശം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റുവരെ അധിക സമയം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് റിയാലും തുടര്‍ന്നുള്ള മിനിറ്റുകളില്‍ പത്ത് മിനിറ്റിന് രണ്ട് റിയാല്‍ വീതവും ഈടാക്കും.
സൗജന്യ പാര്‍ക്കിംഗ് സമയം ഇതു വരെ മൂന്ന് മിനിറ്റായിരുന്നു. രണ്ട് ദിവസം മുന്‍പാണ് പത്ത് മിനിറ്റായി ദീര്‍ഘിപ്പിച്ചത്. പുതിയ നിരക്കും ഏര്‍പ്പെടുത്തി.
വിമാനത്താവളങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കി നിരക്ക് ഈടാക്കുന്ന അനധികൃത ടാക്‌സി െ്രെഡവര്‍മാരില്‍നിന്നു 200 റിയാല്‍ പിഴ ഈടാക്കുമെന്നും അറിയിപ്പുുണ്ട്.