ന്യൂദൽഹി - മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കില്ലെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ അണക്കെട്ട് നിർമിക്കാനാവില്ലെന്നാണ് കേരള സർക്കാർ ഇന്നലെ കോടതിയിൽ നിലപാട് അറിയിച്ചത്. തമിഴ്‌നാട് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കേരളം നിലപാട് അറിയിച്ചത്. മുല്ലപ്പെരിയാറിൽ ആയിരം കോടി ചെലവിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതിയുമായി മുൻ സർക്കാർ മുന്നോട്ടുപോയിരുന്നു. ഇതേത്തുടർന്നാണ് തമിഴ്‌നാട് കോടതിയിലെത്തിയത്.