Sorry, you need to enable JavaScript to visit this website.

ബന്ധുക്കളെ കണ്ടെത്താനായില്ല, വൃദ്ധയുടെ മൃതദേഹം ഒരുമാസമായി മോര്‍ച്ചറിയില്‍

കൊണ്ടോട്ടി- ഒരു മാസം മുമ്പ് മരിച്ച വയോധികയുടെ മൃതദേഹം ബന്ധുക്കളെത്താത്തതിനാല്‍ സംസ്‌കരിക്കാനാവാതെ മോര്‍ച്ചറിയില്‍. ചെറുകാവ് പേങ്ങാട്ട് വാടകയ്ക്ക് താമസിക്കുന്ന സിസിലി ജോസഫി(65)ന്റെ മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്.
വര്‍ഷങ്ങളായി വാടകയ്ക്ക് പേങ്ങാട്ട് താമസിക്കുന്ന സിസിലിയുടെ ഭര്‍ത്താവ് റോബര്‍ട്ട് ക്രിസ്റ്റ് നാലു വര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഒറ്റാക്കായിരുന്നു താമസം. ഒരു മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് മരിച്ചിരുന്നു.
അവശനിലയില്‍ കണ്ടെത്തിയ സിസിലിയെ നാട്ടുകാര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. എന്നാല്‍ മൃതദേഹം ഏറ്റെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും ബന്ധുക്കളെ കണ്ടെത്താനാകാതെ ഒരുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പേങ്ങാട്ടെ മേല്‍വിലാസത്തിലാണ് ഇവര്‍ ആധാര്‍ കാര്‍ഡെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുകയാണ്.

 

 

Latest News