കൊച്ചി- മൂന്നാറിലെ അനധികൃത നിര്‍മാണ പ്രശ്‌നത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കേണ്ടെന്ന് തീരുമാനം. ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ് അഡിഷണല്‍ എ.ജി രജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. മൂന്നാര്‍ പഞ്ചായത്ത് വക സ്ഥലത്ത് ഹൈക്കോടതി ഉത്തരവുകള്‍ മറികടന്നുള്ള അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി പുതിയ ഹരജി നല്‍കും. കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് എ.ജിയുടെ നിലപാട്.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കണമെന്ന് ചൂണ്ടിക്കാണിച്ചാണ് സബ്കലക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തണുപ്പിക്കുകയാണ് ലക്ഷ്യം.