കൊച്ചി- അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നീതി നടപ്പിലാകണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. തെളിവുകളുടെ അടിസ്ഥാനത്തിലാകും സി.ബി.ഐ കേസ് ഏറ്റെടുത്തതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര് കണ്ടതു കൊണ്ടാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നും കെമാല്‍പാഷ പറഞ്ഞു.
കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാകും കേസ് സി.ബി.ഐ. അന്വേഷിക്കുകയെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ.കുറ്റപത്രം സമര്‍പ്പിച്ചിരിക്കയാണ്.