തിരുവനന്തപുരം- ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന് എം.എ.എക്കെതിരെ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്നായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ് എം.എല്‍.എ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം സബ്കലക്ടര്‍ സ്റ്റോപ് മെമ്മോ നല്കിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ്. രാജേന്ദ്രന് പറഞ്ഞിരുന്നു.