മാഞ്ചസ്റ്റര്‍ സിറ്റിയോട് മറുപടിയില്ലാത്ത ആറു ഗോളിന് തകര്‍ന്നത് ചെല്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായി. ഹാട്രിക് നേടിയ സെര്‍ജിയൊ അഗ്വിരോയും രണ്ടു ഗോളോടെ റഹീം സ്‌റ്റെര്‍ലിംഗുമാണ് സിറ്റിയെ തകര്‍പ്പന്‍ വിജയത്തിലേക്കു നയിച്ചത്. സിറ്റി അക്ഷരാര്‍ഥത്തില്‍ അടക്കിവാണപ്പോള്‍ 25 മിനിറ്റാവുമ്പോഴേക്കും നാല് ഗോളിന് ചെല്‍സി പിന്നിലായി. ഇതാ നാണക്കേടിന്റെ അഞ്ച് റെക്കോര്‍ഡുകള്‍
1-മൗറിസിയൊ സാരി പരിശീലിപ്പിച്ച ഒരു ടീം നാലു ഗോളിലേറെ വഴങ്ങുന്നത് ആദ്യമാണ്.
4 -1990 നു ശേഷം ആദ്യമായാണ് ചെല്‍സി തുടര്‍ച്ചയായ രണ്ട് എവേ മത്സരങ്ങളില്‍ നാല് ഗോള്‍ വഴങ്ങുന്നത്. ബോണ്‍മൗത്തിനോട് രണ്ടാഴ്ച മുമ്പ് അവര്‍ 0-4 ന് തോറ്റിരുന്നു.
6 - ചരിത്രത്തിലാദ്യമായാണ് ചെല്‍സി ലീഗില്‍ ആറ് ഗോള്‍ വഴങ്ങുന്നത്. 1991 നു ശേഷം ഒരു ടൂര്‍ണമെന്റിലും ഇത്ര വലിയ തോല്‍വി നേരിട്ടിട്ടില്ല.
7 - ആറ് മികച്ച ടീമുകള്‍ക്കെതിരെ അവസാന ഏഴ് എവേ മത്സരത്തിലും ചെല്‍സിക്ക് ജയിക്കാനായിട്ടില്ല. അതില്‍ അവസാന അഞ്ചും തോറ്റു.
13 - 2019 ല്‍ ചെല്‍സി വഴങ്ങിയത് 13 ഗോളാണ്, ഫുള്‍ഹം മാത്രമാണ് പ്രീമിയര്‍ ലീഗില്‍ ഇതിലേറെ ഗോള്‍ അനുവദിച്ചത്.