കോട്ടയം- രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി ങ്കിട്ടുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. തനിക്ക് അഭിനയം മാത്രമേ അറിയൂ. രാഷ്ട്രീയത്തിലേക്കില്ല. 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് ഉപാസിച്ചതെന്നും സി.പി.എം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഒന്നര മണിക്കൂറോളം മോഹന്‍ലാല്‍ വേദി പങ്കിട്ടു. ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയാണ് മോഹന്‍ലാല്‍. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ മോഹന്‍ലാല്‍ പരാമര്‍ശിച്ചില്ല.