എം.എല്‍.എയെ താനെന്ന് വിളിച്ചിട്ടില്ലെന്ന് സബ്കലക്ടര്‍

തിരുവനന്തപുരം- ദേവികളും എം.എല്‍.എ എസ്. രാജേന്ദ്രനെ താനെന്നു വിളിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് സബ് കലക്ടര്‍ രേണു രാജ്. തെറ്റായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് മാത്രമാണ് പറഞ്ഞത്. എം.എല്‍.എ എന്നല്ലാതെ അദ്ദേഹത്തെ വിളിച്ചിട്ടില്ല.
പരസ്യമായി അധിക്ഷേപിച്ച എം.എല്‍.എക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സബ് കലക്ടര്‍ മോശം പരാമര്‍ശം നടത്തിയെന്ന് എം.എല്‍.എ ആരോപിച്ചത്.
സബ് കലക്ടറെ ബോധമില്ലാത്തവളെന്ന് വിളിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍ശമാണ് വിവാദമായത്. മൂന്നാറില്‍ പുഴയോരം കൈയെറിയുള്ള പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞതിനെ തുടര്‍ന്നായിരുന്നു എം.എല്‍.എയുടെ ആക്ഷേപം.

 

Latest News