കൊച്ചി-ദേവികുളം സബ്കലക്ടറെ എം.എല്‍.എ എസ്.രാജേന്ദ്രന്‍ ശകാരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ സി.പി.എമ്മിന്റെ നവോത്ഥാനമെന്ന് അദ്ദേഹം ചോദിച്ചു.
ഉദ്യോഗസ്ഥയെ എം.എല്‍.എ ശകാരിച്ച സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പൊമ്പിളൈ ഒരുമൈ സമരകാലത്തും എം.എല്‍.എ സമാനമായ രീതിയില്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും സി.പി.എമ്മിന്റെ ജീര്‍ണത സംസ്‌കാരമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.