മലയാളി താരം മിന്നു മാണി ഇംഗ്ലണ്ടിന്റെ സന്നാഹ ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ സ്ഥാനം നേടി. സ്മൃതി മന്ദാന നയിക്കുന്ന ബോര്‍ഡ് ഇലവന്‍ ടീമും ഇംഗ്ലണ്ടും ഈ മാസം 18 ന് മുംബൈയിലാണ് ഇംഗ്ലണ്ടിനെ നേരിടുക. വയനാട്ടുകാരിയായ മിന്നു വലങ്കൈയന്‍ സ്പിന്നറും ഇടങ്കൈയന്‍ ബാറ്ററുമാണ്.
അതിനിടെ, ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വൈസ് ക്യാപ്റ്റനില്ല. മിഥാലി രാജ് ക്യാപ്റ്റനായി തുടരും. ഇതുവരെ ട്വന്റി20 നായികയായ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മിഥാലിയും ഹര്‍മന്‍പ്രീതും തമ്മില്‍ ട്വന്റി20 ലോകകപ്പ് മുതല്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. മിഥാലിയെ ട്വന്റി20 ടീമില്‍ നിന്ന് ഏതാണ്ട് തഴഞ്ഞിരിക്കുകയാണ്.
ട്വന്റി20 ക്യാപ്റ്റനായത് ഹര്‍മന്‍പ്രീതിന്റെ ബാറ്റിംഗിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പുതിയ സാധ്യതകള്‍ പരീക്ഷിക്കുക കൂടിയാണ് സെലക്ടര്‍മാരുടെ ശ്രമം. ഹര്‍മന്‍പ്രീതിന് ബാറ്റിംഗില്‍ ശ്രദ്ധ ചെലുത്താന്‍ അവസരം കൂടിയായിരിക്കും ഇത്.