ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്തെ നൂറ്റിനാല് വര്‍ഷത്തെ പഴക്കുമുള്ള പാമ്പന്‍ പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചിച്ചുപാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഉയര്‍ത്തിക്കൊണ്ട് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനീയറിങ്ങ് വിസ്മയങ്ങളിലൊന്നാണ്. ചരക്കുനീക്കത്തിനായി ചെറുകപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയില്‍ കടന്നുപോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യും.
1914 ല്‍ ആണ് ബ്രിട്ടീഷുകാര്‍ രാമനാഥപുരവുമായി പാമ്പനെ ബന്ധിപ്പിക്കുന്ന റെയില്‍പ്പാലം നിര്‍മ്മിക്കുന്നത്. കപ്പലുകള്‍ വരുമ്പോള്‍ പാലത്തിനെ രണ്ടായി പകുത്ത് മാറ്റാന്‍ കഴിയുന്ന ലിഫ്റ്റ് സൗകര്യത്തോടെയാണ് ബ്രീട്ടീഷുകാര്‍ പാലം നിര്‍മ്മിച്ചത്. 1964 ലെ ചുഴലിക്കാറ്റില്‍ പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. പാലത്തിന്റെ കേടുപറ്റാതിരുന്ന ഭാഗങ്ങള്‍ നിലനിര്‍ത്തി ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള പാലം പുതുക്കിപണിതത്. മീറ്റര്‍ ഗേജായിരുന്ന പാമ്പന്‍പാലം ബ്രോഡ്‌ഗേജ് ആവുന്നത് 2007 ല്‍ ആണ്. ശ്രീലങ്കയിലെ തലൈമന്നാര്‍ എന്ന പ്രദേശത്തോട് വളരെ അടുത്ത് കിടക്കുന്ന പ്രദേശമാണ് ധനുഷ്‌കോടി. ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഇടയില്‍ 16 കീലോമീറ്റര്‍ ദൂരമേയുള്ളു. ഇത് മനസ്സിലാക്കിയ ബ്രീട്ടീഷുകാര്‍ തങ്ങളുടെ അധീനതിയില്‍ ഉള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം സുഖകരമാക്കുന്നതിന് വേണ്ടിയായിരുന്നു ധനുഷ്‌കോടിയിലേക്കുള്ള ട്രെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.