Sorry, you need to enable JavaScript to visit this website.

കാമുകനെ കൊന്ന് പാകം ചെയ്ത സംഭവത്തില്‍ സാക്ഷി വിസ്താരം: ഫ് ളാറ്റില്‍നിന്ന് ദുര്‍ഗന്ധമുയര്‍ന്നിരുന്നു

ദുബായ്-  കാമുകനെ കൊന്ന് കറിവെച്ച് വിതരണം ചെയ്ത കേസില്‍ കോടതി സാക്ഷി വിസ്താരം തുടങ്ങി. അല്‍ ഐനില്‍ മൊറോക്കന്‍ സ്വദേശിനിയാണ് കൃത്യം ചെയ്തത്. കൊലപാതകം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുന്‍പ് യുവതി താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രത്യേക ഗന്ധം ഉയര്‍ന്നിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി.
കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതറിഞ്ഞാണ് 37 കാരിയായ കാമുകി ക്രൂരകൃത്യം ചെയ്തത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം വെട്ടിമുറിച്ച് പാചകം ചെയ്തത്.

യുവതി താമസിക്കുന്ന ഫ്‌ളാറ്റിന് അടുത്തുള്ള രണ്ട് ഫിലിപ്പീനോ വനിതകളാണ് ദൃക്‌സാക്ഷികള്‍. മൊറോക്കന്‍ യുവതിയെ പരിചയമില്ലെന്നും അതിനു മുന്‍പ് അധികം അവിടെ കണ്ടിട്ടില്ലെന്നും ഒരാള്‍ കോടതിയില്‍ പറഞ്ഞു. കേസ് പുറത്താകുന്നതിന് രണ്ടു ദിവസം മുന്‍പ് ഫ്‌ളാറ്റില്‍നിന്നു ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഇക്കാര്യം മൊറോക്കന്‍ യുവതിയുടെ റൂം മേറ്റും സ്ഥിരീകരിച്ചു. സംഭവം സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു. അയാള്‍ പറഞ്ഞത് മത്സ്യം വാങ്ങിയിട്ടുണ്ടാകുമെന്നാണ്. എന്നാല്‍, അത് മത്സ്യത്തിന്റെ ഗന്ധം അല്ലായിരുന്നുവെന്നും യുവതി പറഞ്ഞു.

 

Latest News