ജിദ്ദ - 12 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻ ചെയർമാനും ട്രഷററുമായ സാബിർ ഖാന് ജിദ്ദ-മക്ക ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. ആസാദ് സൈദ് കോൺട്രാക്ടിംഗ് കമ്പനിയിൽ 12 വർഷമായി അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ എട്ട് വർഷം ദുബായിലും പ്രവാസ ജീവിതം നയിച്ചിരുന്നു.
അസോസിയേഷൻ പ്രസിഡന്റ് ഷാജി വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. അജ്മൽ മണക്കാട്ട്, നാസിഹ്, സാജിദ് കെ.എ, റബീസ് സി.എം. നൗഫൽ നാകുന്നത്ത്, ഷാക്കിർ വലിയവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. റസ്‌ലി ഹമീദ് സ്വാഗതവും ഷബീസ് പാലയംപറമ്പിൽ നന്ദിയും പറഞ്ഞു. സാബിർഖാൻ മറുപടി പ്രസംഗം നടത്തി. ഭാര്യ: രഹന. മക്കൾ: ജാസിൽ ഖാൻ (എൻജിനിയർ), ആയിഷ (ആർകിടെക്ചർ വിദ്യാർഥിനി).