Sorry, you need to enable JavaScript to visit this website.

മക്ക കഅ്കിയയിലെ വർക്ക്‌ഷോപ്പുകൾ അടപ്പിക്കുന്നു

മക്ക - കഅ്കിയ, അൽആബിദിയ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകളും കാർ ഷോറൂമുകളും നഗരസഭ അടപ്പിക്കുന്നു. അൽഉകൈശിയയിലെ കാർ സിറ്റിയിലേക്ക് വർക്ക്‌ഷോപ്പുകളും ഷോറൂമുകളും മാറ്റിസ്ഥാപിക്കുന്നതിനാണ് പദ്ധതി. കഅ്കിയ, അൽആബിദിയ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകളും കാർ ഷോറൂമുകളും അടക്കുന്നതിന് രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങൾ അടക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് നഗരസഭാ നിക്ഷേപ വികസന വിഭാഗത്തെ സമീപിക്കുന്നതിന് സ്ഥാപന ഉടമകളോട് നഗരസഭ ആവശ്യപ്പെട്ടു. അൽഉകൈശിയയിലെ പുതിയ കാർ സിറ്റി രണ്ടു മാസത്തിനകം പ്രവർത്തിപ്പിച്ചു തുടങ്ങും. 

 

Latest News