Sorry, you need to enable JavaScript to visit this website.

സ്വന്തം 'ഊബറു'മായി സഹകരണ വകുപ്പ്

തിരുവനന്തപുരം- ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ടാക്‌സി സര്‍വീസുകളായ ഊബര്‍, ഒല മാതൃകയില്‍ സംസ്ഥാന സഹകരണ വകുപ്പ് പുതിയ ഓണ്‍ലൈന്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പരീക്ഷണാര്‍ത്ഥം എറണാകുളത്ത് വൈകാതെ ഈ ടാക്‌സി ഓടിത്തുടങ്ങും. സാധാരണക്കാരായ ടാക്‌സി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഓണ്‍ലാന്‍ ടാക്‌സി സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വിജയിച്ചാല്‍ മറ്റു നഗരങ്ങളിലും ഈ ടാക്‌സികള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
 

Latest News