ദമാം- വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസത്തോളമായി ഗാമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തൃശൂർ മാള, മേലടൂർ സ്വദേശി സിജോ ആന്റണി ( 34 ) മരിച്ചു. 7 വർഷം മുൻപ് ദമാമിൽ എത്തിയ സിജോ 6 മാസമായി മുനാവാല കാർഗോ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ ടിസ്‌മി , 5 വയസ്സുള്ള ഏബൽ മകൻ ആണ് , പിതാവ് ആന്റണി , മാതാവ് ത്രൈസ്യാമ്മ , സഹോദരൻ ഷിന്റോ ( ദുബായ്) .മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.