Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഇടതുപക്ഷം  പരിഗണിക്കുന്നു

കൊച്ചി: ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്ഥാനാര്‍ഥിയായി വരുമെന്ന ചര്‍ച്ച ശക്തമാണ്. എന്നാല്‍ ഇടത്‌വലത് മുന്നണികള്‍ക്കിടയിലില്‍ ഇത് സംബന്ധിച്ച ചര്‍ച്ച മുറുകുകയാണ്. 
സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ കേരളത്തില്‍നിന്നുള്ള ശക്തനായ ജഡ്ജിയെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എറണാകുളത്ത് പറ്റില്ലെങ്കില്‍ ചാലക്കുടിയില്‍ ഇടതുമുന്നണിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയായി കുര്യന്‍ ജോസഫിനെ കാണുന്നവരുമുണ്ട്. 
മുന്നണികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം െ്രെകസ്തവ സഭയുമായുള്ള കുര്യന്‍ ജോസഫിന്റെ അടുത്ത ബന്ധമാണ്. ഈ ചര്‍ച്ച പാര്‍ട്ടിക്കുള്ളിലും പുറത്തും പരക്കുന്നത് ചാലക്കുടിയിലെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്കിടയില്‍ നേരിയ ആശങ്കക്കും കാരണമാകുന്നുണ്ട്. 
ഇടതുക്യാമ്പില്‍നിന്നും കുര്യന്‍ ജോസഫിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു. എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവുമെന്ന ഉറപ്പില്‍ കെ.വി. തോമസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. അദ്ദേഹത്തെ തളയ്ക്കാന്‍ കുര്യന്‍ ജോസഫിനെ രംഗത്തിറക്കിയാല്‍ കഴിയുമെന്നാണ് ഇടതുപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
എറണാകുളത്ത് സി.പി.എമ്മിന് പാര്‍ട്ടിക്കുള്ളില്‍നിന്ന് പ്രഖ്യാപിത സ്ഥാനാര്‍ഥിയൊന്നുമില്ല. ചാലക്കുടിയിലാണെങ്കില്‍ സിറ്റിങ് എം.പി. ഇന്നസെന്റ് ഇനിയൊരങ്കത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 
രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് സ്വതന്ത്രരെ കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും. രണ്ടുസീറ്റിലേക്കും ഒരുപോലെ പരിഗണിക്കാവുന്ന പേരായാണ് കുര്യന്‍ ജോസഫിനെ ഇടതുപക്ഷം പരിഗണിക്കുന്നത്.
ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാലടി സ്വദേശിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. 


 

Latest News