കണ്ണൂര്‍-ശ്രീകണ്ഠപുരത്ത് രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിനെയും രണ്ടു യുവാക്കളെയും പോലിസ് അറസ്റ്റുചെയ്തു. കുടിയാന്‍മല മുന്നൂര്‍ കൊച്ചിയിലെ മുളിയാല്‍ ഹൗസില്‍ ജിനേഷ് ഫിലിപ്പ് (28), കുടിയാന്‍മല തലച്ചിറ ഹൗസില്‍ ടി.എം സതീഷ് (30) എന്നിവരെയും കുട്ടിയുടെ മാതാവിനെയുമാണ് എസ്.ഐ കെ.വി രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറും ലോറിഡ്രൈവറുമായ പ്രതികളുമായി പെണ്‍കുട്ടിയുടെ മാതാവ് പരിചയത്തിലായിരുന്നു. ഇവര്‍ക്ക് മദ്യം നല്‍കി രണ്ടു വയസുകാരിയായ മകളെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. സഹപാഠികളോടു പെണ്‍കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. മാതാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.