റിയാദ് - എക്‌സ്ട്ര എ.ടി.എം കാർഡ് ഇഷ്യു ചെയ്യുന്നതിനും നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്ത എ.ടി.എം കാർഡിന് പകരം ബദൽ കാർഡ് ഇഷ്യു ചെയ്യുന്നതിനും 30 റിയാൽ ഫീസ് ബാധകമാണെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മ വ്യക്തമാക്കി. മൂന്നു തവണ പിൻ നമ്പർ തെറ്റായി അടിച്ചതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ട എ.ടി.എം കാർഡിന് പകരം എ.ടി.എം കാർഡ് ഇഷ്യു ചെയ്യുന്നതിനും ഇതേ ഫീസ് ബാധകമാണ്.