ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ഇനി മുതൽ ബുധനാഴ്ചകളിലും ട്രെയിൻ സർവീസുകൾ. നിലവിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ട്രെയിൻ സർവീസുകളുള്ളത്. ഈ മാസം 13 മുതൽ എല്ലാ ബുധനാഴ്ചകളിലും ഈ റൂട്ടിൽ ട്രെയിൻ സർവീസുകളുണ്ടാകും.
യാത്രക്കാർക്കിടയിൽ അഭിപ്രായ സർവേ നടത്തിയാണ് ബുധനാഴ്ചകളിൽ സർവീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചതെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ ഓപ്പറേഷൻസ്, മെയിന്റനൻസ് വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ റയാൻ അൽഹർബി പറഞ്ഞു. ബുധനാഴ്ചകളിൽ ഇരു ദിശകളിലുമായി ആകെ എട്ടു സർവീസുകളാണുണ്ടാവുക. ഇതോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ പ്രതിവാര സർവീസുകളുടെ എണ്ണം നാൽപത് ആയി ഉയരും. അടുത്ത റമദാൻ മുതൽ ആഴ്ചയിൽ ഏഴു ദിവസവും ട്രെയിൻ സർവീസുകളുണ്ടാകുമെന്നും എൻജിനീയർ റയാൻ അൽഹർബി പറഞ്ഞു.
മക്കയിൽനിന്ന് രാവിലെ എട്ടിനാണ് ആദ്യ ട്രെയിൻ. 11.05 ന് മദീനയിൽ എത്തിച്ചേരും. രണ്ടാമത്തെ ട്രെയിൻ ഉച്ചക്ക് 12 ന് മക്കയിൽനിന്ന് പുറപ്പെടും.