ഇന്ത്യന്‍ നായിക മിഥാലി രാജ് ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമായിരിക്കും കുട്ടിക്രിക്കറ്റിനോട് വിടപറയുക. 2020 ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പദ്ധതിയില്‍ മുപ്പത്താറുകാരി ഇല്ല. സ്വന്തം നിലയില്‍ വിരമിക്കാനാണ് ഇംഗ്ലണ്ടില്‍ അവസരം നല്‍കുന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പര മാര്‍ച്ച് ഒമ്പതിനാണ് അവസാനിക്കുക. ഇന്ന് വെല്ലിംഗ്ടണില്‍ ആരംഭിക്കുന്ന ന്യൂസിലാന്റിനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയില്‍ മിഥാലി പ്ലേയിംഗ് ഇലവനിലുണ്ടാവുമോയെന്ന് വ്യക്തമല്ല. ചില കളികളിലെങ്കിലും മിഥാലിയെ പുറത്തിരുത്തും.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ തന്നെ കളിപ്പിക്കാത്തതിനെതിരെ മിഥാലി വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.