Sorry, you need to enable JavaScript to visit this website.

രഞ്ജി ഫൈനല്‍: വാലറ്റം  സൗരാഷ്ട്രയെ രക്ഷിച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ വിദര്‍ഭക്കെതിരെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ വാലറ്റം സൗരാഷ്ട്രയെ സഹായിച്ചു. ജയ്‌ദേവ് ഉനാദ്കാത്തും വാലറ്റ നിരയും ചെറുത്തുനിന്നതോടെ വിദര്‍ഭയുടെ ലീഡ് അഞ്ച് റണ്‍സിലൊതുങ്ങി. അഞ്ചിന് 158 ല്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച സൗരാഷ്ട്ര 307 ന ഓളൗട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 55 ലെത്തിയ വിദര്‍ഭ നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്. 
രാവിലെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി (102) പൂര്‍ത്തിയാക്കിയ സ്‌നെല്‍ പട്ടേലിനെ ഉമേഷ് യാദവ് പുറത്താക്കിയതോടെ സൗരാഷ്ട്ര ഏഴിന് 184 ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ വാലറ്റക്കാര്‍ അവരെ 307 ലെത്തിച്ചു. 60 റണ്‍സാണ് ഉനാദ്കത്തും (46) ചേതന്‍ സകറിയയും അവസാന വിക്കറ്റില്‍ ചേര്‍ത്തത്.  247 ലുള്ളപ്പോള്‍ അവര്‍ക്ക് ഒമ്പതാമത്തെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 
ഒമ്പതു വിക്കറ്റെടുത്ത സ്പിന്നര്‍മാരായ ആദിത്യ സര്‍വാതെയും (5-98) അക്ഷയ് വഖാരെയുമാണ് (4-80) സൗരാഷ്ട്രയെ ചെറിയ സ്‌കോറിലൊതുക്കിയത്.  മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഗണേശ് സതീഷും (24 നോട്ടൗട്ട്) വസീം ജാഫറുമാണ് (5 നോട്ടൗട്ട്) ക്രീസില്‍. ഫൈസ് ഫസലിനെയും (10) ആര്‍. സഞ്ജയിനെയും ഇടങ്കൈയന്‍ സ്പിന്നര്‍ ധര്‍മേന്ദ്ര സിംഗ് ജദേജ പുറത്താക്കി.

Latest News