തിരുവനന്തപുരം- സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമേ പ്രാബല്യത്തിലാകൂ. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെസ് ഈടാക്കുന്നത് വൈകിപ്പിക്കാന്‍ സി.പി.എമ്മില്‍ ധാരണയായി.
സെസ് ഉടന്‍ പിരിച്ചു തുടങ്ങണമെന്ന് ധനമന്ത്രി തോമസ് ഐസകിന് താല്‍പര്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പിലെ പ്രത്യാഘാത ഭയമാണ് സര്‍ക്കാരിനെ പിന്നോട്ടുവലിക്കുന്നത്. പല പ്രതികൂല സാഹചര്യങ്ങളും നിലനില്‍ക്കുന്നതിനാല്‍ വിലക്കയറ്റംകൂടി വരുന്നത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്ന് ഭീതിയുണ്ട്.
പ്രളയ സെസ് ഏര്‍പ്പെടുത്താനുള്ള സോഫ്റ്റ് വെയര്‍ കേന്ദ്ര കമ്പനിയാണ് ശരിയാക്കേണ്ടത്. ഇതിന് സമയം പിടിക്കും. ഇക്കാരണം ചൂണ്ടിക്കാട്ടി സെസ് വൈകിപ്പിക്കാനാണ് തീരുമാനം.