കൊച്ചി- തെരഞ്ഞെടുപ്പിന് നാളുകള്‍ക്ക് മാത്രം മുമ്പ് നരേന്ദ്രമോഡിയുമായി ഏറ്റുമുട്ടുന്ന മമത ബാനര്‍ജിക്ക് പിന്തുണയുമായി എല്ലാ പാര്‍ട്ടികളും രംഗത്തുവന്നപ്പോള്‍ കമ്യൂണിസ്റ്റി് പാര്‍ട്ടികള്‍ മാത്രം മടിച്ചുനില്‍ക്കുന്നുവെന്ന് അഡ്വ ജയശങ്കര്‍. പരാക്രമം മമതയോട് വേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സോമനാഥ് ചാറ്റര്‍ജിയെ തോല്പിച്ച് ലോക്‌സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച, സിംഗൂര്‍ വിഷയത്തില്‍ 26 ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35 കൊല്ലം നീണ്ട മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാര്‍ ഫാക്ടറി പൂട്ടി കൃഷി ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു കൊടുത്ത വീരവനിത.
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്ക മമതാ ബാനര്‍ജി നരേന്ദ്രമോഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാള്‍ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.
ഈ ധര്‍മ്മയുദ്ധത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗു വരെയുളള പാര്‍ട്ടികള്‍ മമതക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മടിച്ചു നില്ക്കുന്നു.
അരേ ദുരാചാര നരേന്ദ്രമോഡീ
പരാക്രമം മമതയോടല്ല വേണ്ടൂ...