Sorry, you need to enable JavaScript to visit this website.

മൂന്ന് ഫുട്‌ബോളര്‍മാര്‍ക്ക് ജന്മദിനം, നിരാശയിലും നെയ്മാറിന് ആഘോഷം

ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍ ഫുട്‌ബോളര്‍ നെയ്മാറിന് നിരാശയുടെ ഇരുപത്തേഴാം ജന്മദിനം. പി.എസ്.ജിക്കു വേണ്ടി കളിക്കവെ പരിക്കേറ്റ സ്‌ട്രൈക്കര്‍ ഊന്നുവടിയിലാണ് ജന്മദിനം ആഘോഷിച്ചത്. ആഘോഷച്ചടങ്ങില്‍ കുടുംബാംഗങ്ങളും സെലിബ്രിറ്റികളും പി.എസ്.ജി സഹതാരങ്ങളും പങ്കെടുത്തു. ഡി.ജെ ബോബ് സിന്‍ക്ലയര്‍, ബ്രസീലുകാരനായ ഗായകന്‍ വെസ്‌ലി സഫദാവൊ, ലോക സര്‍ഫ് ചാമ്പ്യന്‍ ഗബ്രിയേല്‍ മദീന തുടങ്ങി ഇരുനൂറോളം അതിഥികളുണ്ടായിരുന്നു പാരിസിലെ ഷാം എലിസിക്കടുത്ത ആഡംബര പവിലിയന്‍ ഗബ്രിയേലില്‍ നടന്ന ആഘോഷത്തിന്. റെഡ് നൈറ്റ് എന്ന തീമനുസരിച്ച നിറത്തിലായിരുന്നു നെയ്മാറിന്റെയും അതിഥികളുടെയും വസ്ത്രവും ഊന്നുവടി പോലും. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പ്രി ക്വാര്‍ട്ടറിന്റെ രണ്ടു പാദവും നെയ്മാറിന നഷ്ടപ്പെടും. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (മുപ്പത്തിനാലാം ജന്മദിനം) ജോര്‍ജെ ഹാജി (54) എന്നിവരുടെയും ജന്മദിനമായിരുന്നു ഇന്നലെ. 
 

Latest News