മാഞ്ചസ്റ്റര്‍ സിറ്റി  വീണ്ടും തലപ്പത്തേക്ക്

വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ ലിവര്‍പൂള്‍ സമനില വഴങ്ങിയതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ സാധ്യത തെളിഞ്ഞു. നാളെ എവര്‍ടനെ കീഴടക്കിയാല്‍ സിറ്റിക്ക് ഒന്നാം സ്ഥാനത്തെത്താം.
വെസ്റ്റ്ഹാമിനെ തോല്‍പിച്ചാല്‍ അഞ്ച് പോയന്റ് മുന്നിലെത്താമായിരുന്ന ലിവര്‍പൂള്‍ 1-1 സമനില സമ്മതിച്ചു. മിഷയ്ല്‍ ആന്റോണിയൊ വെസ്റ്റ്ഹാമിന് സമനില നേടിക്കൊടുത്തു. സാദിയൊ മാനെയിലൂടെ ലിവര്‍പൂള്‍ ലീഡ് നേടിയതായിരുന്നു. കൃത്യമായും ഓഫ്‌സൈഡായിരുന്ന ഗോള്‍ റഫറി അനുവദിക്കുകയായിരുന്നു. ഡെക്ലാന്‍ റൈസ് ഗോള്‍മുഖത്തു നിന്ന് പുറത്തേക്ക് ഹെഡ് ചെയ്തില്ലായിരുന്നുവെങ്കില്‍ വെസ്റ്റ്ഹാമിന് ജയിക്കാമായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ലിവര്‍പൂള്‍ സമനില സമ്മതിച്ചത്.
സിറ്റി കഴിഞ്ഞ മത്സരത്തില്‍ സെര്‍ജിയൊ അഗ്വിരോയുടെ ഹാട്രിക്കില്‍ 3-1 ന് ആഴ്‌സനലിനെ തകര്‍ത്തിരുന്നു. 
 

Latest News