പെരിന്തല്‍മണ്ണ- ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.
തിങ്കളാഴ്ച ഹരജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാധിപ നിമ്മി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായി.
ശബരിമലയില്‍ ദര്‍ശനംനടത്തിയതിനു ശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹരജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.