അബുദാബി- സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഒരുക്കിയ താല്‍ക്കാലിക പന്തലില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി പോപ്പ് ഫ്രാന്‍സിസ് ചൊവ്വാഴ്ച ദിവ്യബലി അര്‍പ്പിക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തിനിടയിലൂടെ തുറന്ന വാഹനത്തിലായിരിക്കും സഞ്ചാരം. പങ്കെടുക്കുന്നവര്‍ക്കെല്ലാം മാര്‍പാപ്പയെ തൊട്ടടുത്തുനിന്ന് കാണത്തക്കവിധമാണ് പന്തല്‍ തയാറാക്കിയിരിക്കുന്നത്. 10 ലക്ഷം പേര്‍ അപേക്ഷിച്ചെങ്കിലും സ്ഥലപരിമിതി മൂലം 1,35,000 പേര്‍ക്കാണ് അനുമതി. വിശ്വാസികള്‍ക്ക് എത്തുന്നതിനായി സര്‍ക്കാര്‍ സൗജന്യമായി ബസുകള്‍ ഏര്‍പ്പെടുത്തി.