തെലങ്കാനയുമായി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ഗോള്‍രഹിത സമനില വഴങ്ങിയത് സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരളത്തിന് വന്‍ തിരിച്ചിടിയാവും. സര്‍വീസസിനെ നല്ല വ്യത്യാസത്തിന് തോല്‍പിക്കേണ്ടി വരും മിക്കവാറും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍. ഒരു ഗ്രൂപ്പില്‍ നിന്ന് ഒരു ടീം മാത്രം മുന്നേറുമെന്നിരിക്കെ കേരളത്തിന്റെ നില പരുങ്ങലിലായി. കേരളത്തിന് വെല്ലുവിളിയാവുമെന്ന് കരുതുന്ന മുന്‍ ചാമ്പ്യന്മാരായ സര്‍വീസസ് 3-0 ന് പുതുച്ചേരിയെ തകര്‍ത്തു.
കേരളം നിരന്തരം ആക്രമിച്ചെങ്കിലും തെലങ്കാന പ്രതിരോധം ഉറച്ചുനിന്നു. കേരളത്തിന്റെ നിരവധി ഷോട്ടുകള്‍ ക്രോസ്ബാറിനിടിച്ചു മടങ്ങി.
സര്‍വാസസിനെതിരെ ആദ്യ പകുതിയുടെ മധ്യത്തോടെ സെല്‍ഫ് ഗോളില്‍ സര്‍വീസസ് മുന്നിലെത്തി. പുതുച്ചേരി താരം ആര്‍. സുധാകരന്റെ സെല്‍ഫ് ഗോളാണ് ലീഡ് നേടാന്‍ സര്‍വീസസിനെ സഹായിച്ചത്. രണ്ടാം പകുതിയിലും പുതുച്ചേരി ഒപ്പത്തിനൊപ്പം നിന്നെങ്കിലും സര്‍വീസസ് രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ചു.