Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ വന്നത് എത്ര യുവതികള്‍? 51, 17, 2 ? ഇരുട്ടില്‍ തപ്പി സര്‍ക്കാര്‍

തിരുവനന്തപുരം- ശബരിമലയില്‍ എത്തിയ യുവതികളുടെ എണ്ണം എത്ര? സര്‍ക്കാരിന് എത്തും പിടിയുമില്ല. 51 എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍ പിന്നീട് അത് 17 എന്ന് തിരുത്തി. ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു യുവതികള്‍ മാത്രമാണ് എത്തിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന്  നിയമസഭയെ അറിയിച്ചു.

രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നു നിയമസഭയെ രേഖാമൂലം അറിയിച്ച മന്ത്രി, ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരണമില്ലെന്നും വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാന്‍ നടയടച്ച് പരിഹാരക്രിയ ചെയ്യണമെന്ന് ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ശുദ്ധിക്രിയ നടപടികള്‍ സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അല്ലെങ്കിലും, ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നു മന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമലയിലെ സംഘര്‍ഷംമൂലം മണ്ഡല മകരവിളക്കു കാലത്ത് തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുവന്നതായി മന്ത്രി പറഞ്ഞു.

 

Latest News