Sorry, you need to enable JavaScript to visit this website.

വേലക്കാരികളെ റിക്രൂട്ട് ചെയ്യാൻ  അപേക്ഷകൾ കുറഞ്ഞു

റിയാദ് - വിദേശങ്ങളിൽനിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷകളിൽ ഇരുപതു ശതമാനത്തോളം കുറവ്. ഇന്തോനേഷ്യയിൽനിന്നും എത്യോപ്യയിൽനിന്നും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയും നിലവിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകുന്നതിന് ദീർഘകാലം എടുക്കുന്നതും ചില രാജ്യങ്ങളിൽനിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഭീമമായ ചെലവും നടപടികളുടെ സങ്കീർണതകളുമാണ് റിക്രൂട്ട്‌മെന്റ് ആവശ്യം ഇരുപതു ശതമാനത്തോളം കുറയുന്നതിന് കാരണം. സൗദി കുടുംബങ്ങൾക്കിടയിൽ ഇന്തോനേഷ്യൻ, എത്യോപ്യൻ വേലക്കാരികൾക്കാണ് പ്രിയം കൂടുതൽ. 
പുതിയ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്നതും ഇന്തോനേഷ്യൻ, എത്യോപ്യൻ വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതും റിക്രൂട്ട്‌മെന്റ് ചെലവുകൾ കുറക്കുന്നതിന് ശ്രമിക്കുന്നതും സ്ഥിതി മാറാൻ സഹായിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ അഭിപ്രായപ്പെടുന്നു. 
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് ഇന്തോനേഷ്യയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് കാത്തിരിക്കുകയാണ് സൗദി കുടുംബങ്ങളെന്ന് തായിഫ് ചേംബർ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ജമാൽ അൽസഹ്‌റാനി പറഞ്ഞു.  ചില രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവ് ഏറെ കൂടുതലാണ്. കൂടാതെ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി വേലക്കാരെ സൗദിയിൽ എത്തിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ സങ്കീർണമാണ്. പുതിയ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്നതും ഇന്തോനേഷ്യൻ, എത്യോപ്യൻ വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതും റിക്രൂട്ട്‌മെന്റ് ചെലവുകൾ കുറയുന്നതും റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കുന്നതും റിക്രൂട്ട്‌മെന്റ് ആവശ്യം വർധിക്കുന്നതിന് സഹായിക്കുമെന്ന് ജമാൽ അൽസഹ്‌റാനി പറഞ്ഞു. 
മുൻ വർഷങ്ങളെ അപേക്ഷിച്ച് റിക്രൂട്ട്‌മെന്റ് ആവശ്യം 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ അൽമുതൈരി പറഞ്ഞു. സാമ്പത്തിക മാന്ദ്യവും ചില രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഭീമമായ ചെലവും റിക്രൂട്ട്‌മെന്റ് ആവശ്യം കുറയുന്നതിന് ഇടയാക്കിയ ഘടകങ്ങളാണ്. പതിനായിരം റിയാൽ കൂടുതൽ റിക്രൂട്ട്‌മെന്റ് ചെലവ് വരുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്‌മെന്റ് നിർത്തിവെക്കണം. ഗാർഹിക തൊഴിലാളികൾക്ക് ആയിരം റിയാൽ മിനിമം വേതനം ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്‌മെന്റ് നിർത്തിവെക്കണം. ഇങ്ങിനെ ചെയ്യുന്നത് റിക്രൂട്ട്‌മെന്റ് ചെലവ് കുറക്കുന്നതിനും റിക്രൂട്ട്‌മെന്റ് ആവശ്യം വർധിക്കുന്നതിനും സഹായിക്കുമെന്ന് ഹുസൈൻ അൽമുതൈരി പറഞ്ഞു. 
ഇന്തോനേഷ്യയുമായും എത്യോപ്യയുമായും റിക്രൂട്ട്‌മെന്റ് കരാർ ഒപ്പുവെച്ച ശേഷം റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഇരുപതു ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ അബ്ദുല്ല അൽസഹ്‌റാനി പറഞ്ഞു. ഇന്തോനേഷ്യയിൽ നിന്നും എത്യോപ്യയിൽ നിന്നും വൈകാതെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്നാണ് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യക്കാരും എത്യോപ്യക്കാരുമാണ് ഏറ്റവും മികച്ച ഗാർഹിക തൊഴിലാളികൾ. ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് അടുത്ത മാസം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികൾ മുഖേന മാത്രമായിരിക്കും ഇന്തോനേഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയെന്നും അബ്ദുല്ല അൽസഹ്‌റാനി പറഞ്ഞു. 

 

Latest News