റിയാദ് - ദക്ഷിണ കൊറിയക്കാർക്ക് അഞ്ചു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ 90 ഡോളറിന് (337.5 സൗദി റിയാൽ) അനുവദിക്കുന്നതിന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെയും കൊറിയയിലെയും പൗരന്മാർക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ക്രമീകരിക്കുന്നതിന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം ഉന്നതാധികൃതർ അംഗീകരിച്ചു.
സമാന ധാരണാപത്രം ഒരു വർഷം മുമ്പ് ജപ്പാനുമായും ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് ജപ്പാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കും സൗദി അറേബ്യ സന്ദർശിക്കുന്ന ജപ്പാൻകാർക്കും മൂന്നു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ 190 റിയാലിന് അനുവദിക്കും. ഓരോ തവണയും ജപ്പാൻ സന്ദർശകർ സൗദിയിൽ തങ്ങുന്ന കാലവും സൗദി സന്ദർശകർ ജപ്പാനിൽ കഴിയുന്ന കാലവും 90 ദിവസത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.