മക്ക - കൊടുംതണുപ്പിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം നൽകുന്ന വസ്തുക്കൾ അടങ്ങിയ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് ഹറംകാര്യ വകുപ്പ് തുടക്കമിട്ടു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രയാസ രഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും തീർഥാടകർക്ക് നൽകുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിറ്റ് വിതരണം.