തബൂക്ക്- തൈമായിൽ നിന്ന് 40 കിലോമീറ്റർ അകലെ മദീന റോഡിൽ യാത്രാ ബസ് ഒട്ടകക്കൂട്ടത്തിലിടിച്ച് ഒരാൾ മരിക്കുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൺട്രോൾ റൂമിൽ വിവരം ലഭിച്ചയുടൻ അപകട സ്ഥലത്തേക്ക് ഏഴ് യൂണിറ്റ് രക്ഷാ ദൗത്യസംഘത്തെ നിയോഗിച്ചതായി തബൂക്ക് പ്രവിശ്യാ റെഡ് ക്രസന്റ് വക്താവ് നബീൽ അൻസി അറിയിച്ചു. വാഹനത്തിനകത്ത് കുടുങ്ങിക്കിടന്ന രണ്ട് പേർ അടക്കം നാല് പേർക്ക് സാരമായ പരിക്കുണ്ട്. ഇവരെ തൈമാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി വിട്ടയച്ചു.