തിരുവനന്തപുരം-ആശുപത്രിയിലേയും രക്ത ബാങ്കുകളിലേയും ഡോക്ടർമാരുടേയും നഴ്സുമാരുടേയും. അശ്രദ്ധ കാരണം എയ്ഡ്സ് ബാധിക്കുന്നുവെന്ന ആരോപണത്തിൽ പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഉറച്ചു നിൽക്കുന്നു. ആക്ഷേപിച്ചുവെന്ന നഴ്സുമാരുടെ പരാതിയിൽ പൊതു ചടങ്ങിൽ മാപ്പ് പറഞ്ഞു കൊണ്ടാണ് ഫിറോസ് വീണ്ടും കാര്യങ്ങൾ വിശദീകരിച്ചത്. വിവാദ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് നഴ്സുമാരുടെ സംഘടന യു.എൻ.ഒ ആവശ്യപ്പെട്ടിരുന്നു.