Sorry, you need to enable JavaScript to visit this website.

ഹാദിയ റംസാൻ പ്രഭാഷണം തുടങ്ങി 

വീട്ടകങ്ങൾ സംസ്‌കാരം വളരേണ്ട ഇടം: അബ്ബാസലി തങ്ങൾ

നാലാമത് റംസാൻ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി- ദാറുൽഹുദാ ഇസ്ലാമിക് സർവകലശാലാ പൂർവ വിദ്യാർഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റംസാൻ പ്രഭാഷണ പരമ്പരക്ക് ഹിദായ നഗരിയിൽ തുടക്കമായി. പഞ്ചദിന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സാംസ്‌കാരിക വളർച്ചയിലൂടെയാണ് സമൂഹസംസ്‌കൃതി സാധ്യമാവുകയെന്നും ധാർമികവും സാമൂഹികബോധവുമുള്ള സമൂഹ സൃഷ്ടിപ്പിനു വീട്ടകങ്ങളിൽ നിന്നു തന്നെ സാംസ്‌കാരിക ബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റംസാൻ സുകൃതങ്ങളുടെ കാലമാക്കണമെന്നും വീടും പരിസരവും മതപരമായ അന്തരീക്ഷത്തിൽ വളർത്താൻ വിശ്വാസികൾ തയാറാകണമെന്നും തങ്ങൾ ഓർമിപ്പിച്ചു.
ദാറുൽഹുദാ ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ദാറുൽഹുദാ വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ.എം സൈതലവി ഹാജി കോട്ടക്കൽ, സി.യൂസുഫ് ഫൈസി മേൽമുറി, ഹസൻകുട്ടി ബാഖവി, ഡോ. യു.വി.കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂർ സംബന്ധിച്ചു. വീട് സംസ്‌കരങ്ങൾ വളരുന്ന ഇടം എന്ന വിഷയത്തിൽ മുസ്തഫ ഹുവദി ആക്കോട് പ്രഭാഷണം നടത്തി. സമാപന ദുആക്ക് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി എന്നിവർ നേതൃത്വം നൽകി. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും പി.കെ നാസ്വിർ ഹുദവി നന്ദിയും പറഞ്ഞു.
ഇന്നു കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ദാറുൽഹുദാ ട്രഷറർ കെ.എം സൈതലവി ഹാജി കോട്ടക്കൽ അധ്യക്ഷതവഹിക്കും. സന്തുഷ്ട വാർധക്യം: ഹൃദ്യമരണം വിഷയത്തിൽ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.  നാളെ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇമാമുനാശാഫിഈ: ജ്ഞാനിയുടെ ജീവിതം വിഷയത്തിൽ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
ജൂൺ മൂന്നിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. നാലിന് സമാപന സമ്മേളനവും പ്രാർഥനയും നടക്കും. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻസ്വാറുകൾ അതുല്യമാതൃകകൾ വിഷയത്തിൽ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
 

Latest News