തിരുവനന്തപുരം: പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറായിരുന്നു ഇന്ന് നിയമസഭയിലെ പ്രധാന ആകര്‍ഷണം. നിയമസഭയിലെ മുതിര്‍ന്ന അംഗമായ കെഎം മാണി കഴിഞ്ഞ ദിവസമാണ് എണ്‍പത്താറാം പിറന്നാള്‍ ആഘോഷിച്ചത്. നിയമസഭയില്‍ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ആശംസകള്‍ നേരാനായി മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തിയത് ഏറ്റവും ആകര്‍ഷണീയമായി.
ധനമന്ത്രി തോമസ് ഐസക് സഭയിലെത്തിയതിന്റെ തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഐസകിന് കൈകൊടുത്ത ശേഷം പിണറായി നേരെ പോയത് കെഎം മാണിക്കടുത്തേക്ക്. മുഖ്യമന്ത്രിയുടെ ആശംസക്ക് പിന്നാലെ മന്ത്രിമാരും എംഎല്‍എമാരും എല്ലാം മാണിക്കടുത്തെത്തി ആശംസകള്‍ നേര്‍ന്നു.
സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോജ്ജ് വന്നപ്പോള്‍ ചുറ്റും നിന്നവര്‍ക്ക് പൊട്ടിച്ചിരി. കൈകൊടുത്ത് ആശംസ നേര്‍ന്ന് ജോര്‍ജ്ജും നിറഞ്ഞ ചിരിയോടെ ആശംസ ഏറ്റുവാങ്ങിയ കെഎം മാണിയും സഭയിലെ കൗതുകക്കാഴ്ചയായി.