പാരീസ്: 212 ദിവസങ്ങള്‍ നീണ്ടുനിന്ന ഏകാന്ത യാത്രയ്‌ക്കൊടുവില്‍ ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കി ജീന്‍ ലൂക് വാന്‍ ദെന്‍ ഹീദ് എന്ന 73 വയസ്സുകാരന്‍. ഏറെ സാഹസികത നിറഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ 19 പേര് പങ്കെടുത്തെങ്കിലും മത്സരം പൂര്‍ത്തിയാക്കിയത് അഞ്ചു പേര്‍ മാത്രമാണ്. 35 അടി നീളമുള്ള പായ്‌വഞ്ചിയില്‍ ഏകാന്ത യാത്ര ആരംഭിച്ച ജീന്‍ ലൂക് ചൊവ്വാഴ്ചയാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. 50 വര്‍ഷം മുന്‍പു നടന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ വിജയിയായ ബ്രിട്ടിഷ് നാവികന്‍ റോബിന്‍ നോക്‌സ് ജോണ്‍സനും വിജയിയെ കാത്ത് തീരത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ആരംഭിച്ച മത്സരത്തില്‍ മലയാളിയായ അഭിലാഷ് ടോമിയും പങ്കെടുത്തിരുന്നു. എന്നാല്‍, കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്നു പരുക്കേറ്റതോടെ സെപ്റ്റംബറില്‍ അഭിലാഷ് മല്‍സരത്തില്‍ നിന്നു പി•ാറുകയായിരുന്നു.