കണ്ണൂര്‍- പ്രശസ്!ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരിഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് ഗായകന്‍ തന്നെ താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തി.
'ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി' എന്നു തുടങ്ങുന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും സന്ദേശം പ്രചരിച്ചു. നിരവധി പേര്‍ ഇതു പങ്കു വയ്ക്കുകയും ചെയ്ത!ു. തുടര്‍ന്നാണ് താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് വീഡിയോയുമായി എരിഞ്ഞോളി മൂസ തന്നെ രംഗത്തെത്തിയത്.
"ഞാന്‍ എരിഞ്ഞോളി മൂസയാണ്. ജീവനോടു കൂടി പറയുന്നതാണ്. എന്നെപ്പറ്റിയൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്തതാണ്. തെറ്റ് ചെയ്!തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം.." ഇങ്ങനെയാണ് മൂസയുടെ വീഡിയോയില്‍ പറയുന്നത്.