റിയാദ് - മൂന്നാമത്തെ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം മലയാളി യുവാവ് അല്‍ഖര്‍ജില്‍ വാഹനാ പകടത്തില്‍ മരിച്ചു.
അല്‍മറായി കമ്പനിയുടെ സബ് കോണ്‍ട്രാക്ട് കമ്പനിയായ ഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറിയായ കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി റോബിന്‍ സെബാസ്റ്റ്യന്‍ (36) ആണ് മരണപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പരേതന്റെ ഭാര്യ ഇന്നലെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. ഭാര്യ അനു കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സാണ്. മൃതദേഹം കിംഗ് ഖാലിദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. അനന്തര നടപടികള്‍ക്കായി കെ.എം.സി.സി ഭാരവാഹികള്‍ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ട്.