പോലീസിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം-തലസ്ഥാനത്ത് പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാവ് നസീമാണ് കീഴടങ്ങിയത്. ഒളിവില്‍ കഴിയുന്നതായി പോലീസ് പറഞ്ഞ നസീം കഴിഞ്ഞ ദിവസം മന്ത്രിമാര്‍ സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു.
യൂനിവേഴ്‌സിറ്റി കോളജിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പോലീസ് തടഞ്ഞപ്പോള്‍ അവരെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരന്‍ ഇപ്പോഴും ചികിത്സയിലാണ്.

Latest News