കൊച്ചി- നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.