Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ സമൂഹ നോമ്പ് തുറയും പഠന ക്ലാസും

 കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സാൽമിയ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ റമദാനിൽ എല്ലാ ദിവസവും പഠനക്ലാസ്സും സമൂഹ നോമ്പ്തുറയും  സംഘടിപ്പിച്ചുവരുന്നാതായി സെന്‍റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷിൽ സെൻറർ പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഒന്നാമത്തെ നോമ്പിന്‍റെ ക്ലാസെടുത്താണ് ഉദ്ഘാടനം ചെയ്തത്.

എല്ലാ ദിവസവും  വൈകിട്ട്  ആറ് മണിക്ക് പ്രമുഖ പണ്ഡിതരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയോടെയും ബൈത്തുസ്സകാത്ത്, ജംഇയ്യത്ത് ഇഹ് യാഉത്തുറാസ്, മസ്ജിദ് ലത്തീഫ അൽ നിമിഷ് എന്നിവയുടെ  സഹകരണത്തോടെയുമാണ് പഠന ക്ലാസും നോമ്പ്തുറയും സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യക സൌകര്യമേർപ്പെടുത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 97557018, 99120463, 97686620 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Latest News