തിരുവനന്തപുരം- സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പിയുടെ നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഈ നിലപാടെടുത്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസില്‍ സാധാരണ നിലയില്‍ ഇത്തരം റെയ്ഡുകള്‍ ഉണ്ടാകാറില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരായ നടപടി പോലീസിന്റെ ആത്മവീര്യം കെടുത്തുമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍ ഇത് മുഖ്യമന്ത്രി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം പ്രതിപക്ഷം വിഷയം പരാമര്‍ശിച്ചതുമില്ല. ഇതോടെ, ചൈത്രക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത ഏറിയിട്ടുണ്ട്. എസ്.പിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ച് എഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിരുന്നു.